കുവൈത്ത് പാർലമെൻറിൽ വീണ്ടും കയ്യാങ്കളിയും സംഘർഷവും

0
32

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് സമർപ്പിച്ച പ്രമേയം മാറ്റിവെച്ചത് പാർലമെൻറിൽ വൻ സംഘർഷത്തിന് വഴിവെച്ചു. എം‌പിമാരായ അഹമ്മദ് മുത്തൈ അൽ അസ്മിയും സൗദ്  സ്ലീബും  സമർപ്പിച്ച ഗ്രില്ലിംഗ് പ്രമേയ ചർച്ച നീട്ടിവെക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം ഭൂരിപക്ഷം അനുകൂലിച്ച്താണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ആകെ 34 എംപിമാർ അഭ്യർത്ഥനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു, 14 പേർ എതിർത്തും വോട്ട് ചെയ്തപ്പോൾ, 11 പേർ വിട്ടുനിന്നു .

തുടർന്ന് നിരവധി എംപിമാർ അസംബ്ലി ഹാളിന് നടുത്തളത്തിൽ ഇറങ്ങുകയും  പ്രമേയം മാറ്റിവച്ചതിൽ പ്രതിഷേധിക്കുകയും ചെയ്തു. എം‌പിമാരായ മുസീദ് അൽ അർദിയും സൽമാൻ അൽ അസ്മിയും, എം‌പി തമർ അൽ സുവൈത്തും ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അൽ ഷൂഹോമിയും തമ്മിൽ ശാരീരികമായ ഏറ്റുമുട്ടലുകളിലേക്ക്  വരെ കാര്യങ്ങൾ നീങ്ങി. നിരവധി എംപിമാർ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു  .  27 എംപിമാർ സെഷനിൽ നിന്ന് ഇറങ്ങിപ്പോയി.