വിനയ് പ്രകാശ് ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസർ

0
28

ഡല്‍ഹി: വിനയ് പ്രകാശിനെ ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണം. പരാതികളില്‍ എടുത്ത നടപടികളും ഇതില്‍ വ്യക്തമാക്കണം.
ഇത്തരം കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.

മേയ് 26 മുതല്‍ ജൂണ്‍ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വെരിഫിക്കേഷന്‍, അക്കൗണ്ട് ആക്‌സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.