ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടമായി, യുപി​ പൊലീസ്​ ട്വിറ്ററിനെതിരെ കേസെടുത്തു

0
25

ഡൽഹി: സമൂഹ മാധ്യമമായ ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്​ടമായി,പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെമായതായി കേന്ദ്രസർക്കാർ അറിയിച്ചു. ‘പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. ഇനിമുതൽ ട്വിറ്ററിൽ വരുന്ന ഉള്ളടക്കത്തിന്​ കമ്പനിക്കെതിരെ കേസെടുക്കാം. നിയമപരിക്ഷ നഷ്​ടമായതിന്​ പിന്നാലെ ഉത്തർപ്രദേശ്​ പൊലീസ്​ ട്വിറ്ററിനെതിരെ കേസെടുത്തു.

കേന്ദ്ര സർക്കാരി​ൻെറ പുതിയ ഐ.ടി നിയമങ്ങൾ നടപ്പാക്കാനുള്ള അവസാന തിയതി മേയ്​ 25 ആയിരുന്നു. ഈ തിയതിക്ക്​ ശേഷവും ഇതിനുളള നടപടികൾ ട്വിറ്റർ പൂർത്തിയാക്കിയിരുന്നില്ല. പിന്നീട്​ ഒരാഴ്​ചക്ക്​ ശേഷമാണ്​ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ട്വിറ്റർ തുടങ്ങിയത്​. നിശ്​ചിത തീയതിക്കകം നിയമങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ്​ ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ്​ സൂചന.

ഗാസിയാബാദിൽ മുസ്​ലിം വയോധികൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ്​ ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ നിരവധി ട്വീറ്റുകളും വിഡിയോയും ട്വിറ്ററിൽ വന്നിരുന്നു. ഇത്​ സാമൂദായികമായി വേർതിരിവ്​ ഉണ്ടാക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി