ഉപഭോക്താക്കളുടെ ബാങ്കിംഗ് വിശദാംശങ്ങൾ ആവശ്യപ്പെട്ട് CBK

0
14

കുവൈത്ത് സിറ്റി:  സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും ഉൾപ്പടെ കഴിഞ്ഞ എട്ട് വർഷത്തിനിടെയുള്ള ബാങ്കിങ് വിവരങ്ങൾ നൽകാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ അതോറിറ്റി എന്നിവയുടെ അഭ്യർത്ഥന അനുസരിച്ചാണിത്.  സമുദ്രോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന  സ്ഥാപനം, ഏഴ് കുവൈത്തികൾ എന്നിവരുടെ അക്കൗണ്ടു വിവരങ്ങൾ നൽകാനാണ് കുവൈറ്റ് സെൻട്രൽ ബാങ്ക്  ആവശ്യപ്പെട്ടത്.