മെഡിക്കൽ അശ്രദ്ധമൂലം മരണം, കുവൈത്തിൽ രണ്ട് ഡോക്ടർമാർ 156,000 ദിനാർ നഷ്ടപരിഹാരം നൽകണം

0
30

കുവൈത്ത് സിറ്റി: മുൻ എംപി ഫലാഹ് അൽ-സവാഗിന്റെ മരണത്തിലേക്ക് നയിച്ചത് മെഡിക്കൽ അശ്രദ്ധയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ , ആരോഗ്യ മന്ത്രാലയത്തോടും രണ്ട് ഡോക്ടർമാരോടും നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അപ്പീൽ കോടതി. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് 156,000 ദിനാർ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. നേരത്തെ, അഭിഭാഷകനായ ഡോ. യൂസഫ് അൽ-ഹർബാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി,  രണ്ട് ഡോക്ടർമാരെയും ഒരു വർഷം തടവിനും 5,000 കെ.ഡി. വീതം ജാമ്യത്തിനും ശിക്ഷിച്ചിരുന്നു.