ഗാർഹിക തൊഴിലാളികളെ സ്പോൺസറുടെ വീട്ടിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി

0
30

കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികളെ സ്പോൺസറുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫിലിപ്പീൻസ് സ്വദേശിനിയെയും ശ്രീലങ്കൻ സ്വദേശിനിയെയും ആണ് സബ അൽ നാസർ പ്രദേശത്തെ സ്പോൺസർ വീട്ടിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ച മുറിയിൽ കൽക്കരി കത്തിച്ചതിനെത്തുടർന്ന് ഉണ്ടായ പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനകളിലെ നിഗമനം.

ഗാർഹിക തൊഴിലാളികൾ ഫോൺ കോൾ സ്വീകരിക്കാത്തതിനെ തുടർന്ന് സ്പോൺസർ ഇവരുടെ മുറി ബലമായി തുറന്നപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിയുന്നത് എന്ന് പോലീസിന് മൊഴി നൽകി