ഇന്ത്യക്കാരായ 2 പ്രവാസികളെ നാടുകടത്തും

0
32

കുവൈത്ത് സിറ്റി : കുവൈറ്റിൽ അനധികൃത മദ്യവ്യാപാരം നടത്തിയ ഇന്ത്യക്കാരായ രണ്ട് പ്രവാസികൾ അറസ്റ്റിൽ. അൽ അഹമ്മദിയിൽ വച്ചാണ് ഇവർ പിടിയിലായത്. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ 400 ലധികം മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കിയതായി അൽ അൻബ റിപ്പോർട്ട് ചെയ്തു.  തിരികെ കുവൈറ്റിലേക്ക് മടങ്ങാൻ സാധിക്കാത്ത വിധം ഇരുവരെയും നാടുകടത്തുമെന്ന് അൽ അഹമ്മദി സുരക്ഷാ വിഭാഗം മേധാവി മേജർ ജനറൽ സാലിഹ് മതർ വ്യക്തമാക്കി.