കുവൈത്ത് സിറ്റി: കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) രണ്ട് കുവൈത്ത് ആർമി ഓഫീസർമാരെ പൊതു ഫണ്ട് ദുരുപയോഗം ചെയ്ത കുറ്റത്തിന് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.യൂറോഫൈറ്റേഴ്‌സ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ പ്രകാരമുള്ള നടപടികളുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയിൽ നിന്നും പ്രതിരോധ മന്ത്രിയിൽ നിന്നും അതിന്റെ അഴിമതി അന്വേഷണ വിഭാഗത്തിന് അറിയിപ്പ് ലഭിച്ചതായി നസഹ പ്രസ്താവനയിൽ പറഞ്ഞു. ഈ കേസിന്റെ ഓഡിറ്റിങ്ങിൽ, വൻ തുകകൾ പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെയാണ് ചെലവഴിച്ചത് എന്ന് കണ്ടെത്തിയതായി വാർത്താക്കറിപ്പിൽ പറഞ്ഞിട്ടുണ്ട്.
Home Middle East Kuwait യൂറോ ഫൈറ്റേഴ്സ് എയർക്രാഫ്റ്റ് ഇടപാടിൽ അഴിമതി; രണ്ട് കുവൈത്ത് സൈനിക ഉദ്യോഗസ്ഥരെ നടപടി