പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് പുതിയ പ്രമേയം

0
20

കുവൈത്ത് സിറ്റി :  പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമദ് അൽ സബയ വിചാരണ ചെയ്യുന്നതിനായി എം‌പിമാരായ മുഹമ്മദ് അൽ മുത്തൈരി, ഡോ. ബദർ അൽ ദഹൂം എന്നിവർ  പ്രമേയം സമർപ്പിച്ചതായി ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഖാനിം പറഞ്ഞു.

അടുത്ത പാർലമെൻറ് സെഷൻ  അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായും , ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കുന്നതിനായാണിതെന്നും അദ്ദേഹം അറിയിച്ചു. നിയമംം നടപ്പാക്കുമ്പോൾ അത് ചിലർക്ക് മാത്രം  ബാധകമാകുന്നത് എങ്ങനെയാണ് എന്ന് എംപിമാർ സമർപ്പിച്ച പ്രമേയത്തിൽ ഉണ്ട്

പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമദ് അൽ സബയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും എംപിമാർ പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. മറ്റു പാർലമെൻറ് അംഗങ്ങൾ ഇത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ പാർലമെൻറ് സെഷനിൽ പങ്കെടുക്കാതെ ഇരിക്കുകയും, എംപിമാരും സർക്കാറും തമ്മിലുള്ള സംഘടനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു  മുൻസർക്കാർ രാജിവെച്ചത്.