കൊലപാതകം, ബലാത്സംഗം എന്നീ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരെ രാജ്യം വധിച്ചതായി സൗദി അറേബ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു, അവരിൽ രണ്ട് പേർ സൗദികളും രണ്ട് പേർ ഇൻഡോനേഷ്യൻ സ്വദേശികളും ആണ്.
രണ്ട് സൗദി സ്വദേശികൾ ഒരാൾ കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനും, ഇൻഡോനേഷ്യൻ യുവാവ് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതിതിനുമാണ് ശിക്ഷിക്കപ്പെട്ടത്.
രണ്ടാമത്തെ സൗദി പൗരൻ തന്റെ പിതാവിനെയും സഹോദരനെയും തലക്കടിച്ച് കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ടു.
നാല് പേർക്കും ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു, ശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചതായും സൗദി, ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു.