കയറോ : ഈജിപ്തിലെ സോഹഗ് ഗവർണേറ്റിലെ തഹ്ത ജില്ലയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈജിപ്ത് ആരോഗ്യമന്ത്രാലയം ആണ് വിവരം പുറത്തുവിട്ടത്. അപകടവിവരമറിഞ്ഞ ഉടൻ മുപ്പത്തിയാറ് ആംബുലൻസുകൾ സംഭവത്തിലേക്ക് അയച്ചതായും അപകടത്തിന് ഇരകളായ വരെ സമീപത്തെ 4 ആശുപത്രികളിലേക്ക് കൊണ്ടുപോയതായും മന്ത്രാലയ വക്താവ് ഖാലിദ് മെഗാഹെദ് പ്രസ്താവനയിൽ പറയുന്നു.
.