ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിമില്ലാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് സന്ദർശക വിസയിൽ പ്രവേശനം നൽകില്ലെന്ന് UAE

0
25

ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർ സന്ദർശക വിസയിൽ യുഎഇ യിലെത്തുമ്പോൾ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ. നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻഎഐസി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിയമപ്രകാരം, സന്ദർശക വിസിയിൽ എത്തുന്നവർ സർ നെയിം ചേർത്തില്ലെങ്കിൽ  യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്നാണ് എൻഎഐസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. .

അതേസമയം  റസിഡന്‍റ് വിസക്കാർക്ക് ബാധകമല്ല. വ്യാജമാരെ പിടിക്കൂട ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത് . അയാട്ട ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി നേരത്തെ തന്നെ ശക്തമായ മുൻ കരുതൽ ആണ് ഒരുക്കിയിരുന്നത്. പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.