യുഎഇയിൽ സ്വകാര്യമേഖലയിലെ നിർബന്ധിത സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബർ 31ന് തീരും. യുഎഇ മന്ത്രിസഭാ തീരുമാനം കാലാവധിക്കകം നടപ്പാക്കുകയും സമയബന്ധിതമായി സ്വദേശിവൽക്കരണ പരിധി ഉയർത്തുകയും ചെയ്യണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
2 വർഷത്തിനകം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ
27% വർധനയുണ്ടായി.ഇത് ശുഭസൂചകമാണെന്നു മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.2023 ജനുവരി 1 മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന ഊർജിതമാക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒരു തൊഴിലാളിയെ നിയമിക്കാത്തവർക്ക് മാസത്തിൽ 6000 (1,33,627 രൂപ) ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം (16,03,532 രൂപ) പിഴ അടയ്ക്കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വർധിക്കും.