മലയാള സിനിമാ നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്തിലെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണിത്. ഇറക്കി വിട്ട ശേഷം എമിഗ്രേഷൻ അധികൃതർ ഇടപ്പെട്ട് നടനെ പിടിച്ച് വച്ചതായാണ് പുറത്ത് വരുന്ന വിവരം.പുതിയ ചിത്രം ഭാരത സർക്കസിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു എന്നാണ് വിവരം.