തൊഴിലില്ലായ്മ ഇൻഷുറൻസ്: യുഎഇയിൽ 250,000 പേർ റജിസ്റ്റർ ചെയ്തു

0
9

ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ UAE യിൽ 250,000ത്തോളം പേർ രജിസ്റ്റർ ചെയ്തു. ജനുവരി 1 മുതൽ പദ്ധതി നടപ്പാക്കി 12 ദിവസത്തിനുള്ളിലാണ് ഇത്രയും രജിസ്ട്രേഷനെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ തയാർ അറിയിച്ചു. സ്വദേശികളും വിദേശികളും നിർബന്ധമായും പദ്ധതിയിൽ ചേരണം. പദ്ധതി തുടങ്ങി ആദ്യ രണ്ടു ദിവസത്തിനുള്ളിൽ 60,000 പേരാണ് റജിസ്റ്റർ ചെയ്തത്. ഇതിൻ്റെ ഭാഗമായ 90 ശതമാനം തൊഴിലാളികളും വാർഷിക പദ്ധതിയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുകയാണു ഇതിലൂടെ ലക്ഷ്മിക്കുന്നത്. 9 ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാണ് മന്ത്രാലയം ഇത് നടപ്പാക്കുന്നത്. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്ക്കേണ്ടത്. 3, 6, 9, 12 മാസത്തിൽ ഒരിക്കലോ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.

ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പദ്ധതിയിൽ ചേരാം.ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്കു 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം.