യുഎഇയിൽ പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

0
41

പ്രവാസി യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 4 ചൈനീസ് പൗരന്മാർക്ക് 3 ദുബായ് ക്രിമിനൽ കോടതി വർഷം തടവ് ശിക്ഷവിധിച്ചു.
തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇത്. ചൈനീസ് വനിത നൽകിയ പരാധിയിലാണ് വിധി.

നേരത്തെ പറഞ്ഞു ഉറപ്പിച്ചത് പ്രകാരം ഡിജിറ്റൽ കറൻസി നൽകാൻ ജബൽ അലിയിൽ എത്തിയ യുവതിയെ പ്രതികൾ ബലമായി കടത്തിക്കൊണ്ടുപോയി . ഡിപിഐയിൽ എത്തിച്ചു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
തുടർന്ന് യുവതിയുടെ മൊബൈൽ വഴി ഡിജിറ്റൽ കറൻസി വാലറ്റിൽനിന്ന് 8000 യൂണിറ്റ് (30,000 ദിർഹം) പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. കൂടാതെ പഴ്സിലുണ്ടായിരുന്ന 8000 ദിർഹവും 7500 ദിർഹം വിലയുള്ള ബാഗും തട്ടിയെടുത്തു.

പൊലീസിൽ പരാതിപ്പെട്ടൽ നഗ്ന ചിത്രം ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. എന്നാല് യുവതി പ്രതികളുടെ കാർ നമ്പർ നോട്ട് ചെയ്തു പോലീസിൽ പരാതി നൽകി. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം.