അബുദാബിയിൽ ഡ്രോൺ ആക്രമണം ; 2 ഇന്ത്യക്കാർ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

0
22

UAE യുടെ  തലസ്ഥാനമായ അബുദാബിയിൽ ഡ്രോൺ ആക്രമണം മൂലമുണ്ടായ തീപിടിത്തത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. അബുദാബിയിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രത്തിന് സമീപമുള്ള പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.  ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്.   ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ  ഹൂതികൾ ഏറ്റെടുത്തിരുന്നു.

എണ്ണക്കമ്പനിയായ ADNOC യുടെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫയിലെ മൂന്ന് ഇന്ധന ടാങ്കർ ട്രക്കുകളാണ് പൊട്ടിത്തെറിച്ചതെന്നും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണ സൈറ്റിൽ തീപിടുത്തമുണ്ടായതായും അബുദാബി പൊലീസ് അറിയിച്ചു.