അജ്മാൻ: ഭർത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 21 കാരിയായ യുവതിക്ക് അജ്മാൻ കോട ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടകടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യം നടത്തിയത് മനപ്പൂർവമാണ് തെളിഞ്ഞതായി കോടതി വിലയിരുത്തി. ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ നാല് തവണ യുവതി കുത്തിയത്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകശ്രമം.
മകനും മരുമകൾക്കും ഒപ്പം അജ്മാനിലെ അപ്പാർട്ട്മെന്റിലായിരുന്നു അമ്മയും കഴിഞ്ഞിരുന്നത്. ഏവരും ഉറങ്ങിയ ശേഷം രാത്രിയിലായിരുന്നു കത്തി ഉപയോഗിച്ച് അമ്മയെ കുത്തിയത്.
ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് യുവതിയെ പിടിച്ചുമാറ്റിയ ശേഷം അമ്മയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു