യുഎഇയിൽ ഖിയാമുല്‍ ലൈല്‍ നമസ്‌കാരത്തിന് അനുമതി

0
32

ദുബായ്: റമദാൻ മാസം അവസാനം നിർവഹിക്കുന്ന
ഖിയാമുല്‍ ലൈല്‍ നമസ്‌കാരത്തിന് യുഎഇയിൽ അനുമതി നൽകി. കർശന കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നമസ്കാരം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത് .യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അര്‍ധരാത്രി 12 മുതല്‍ 12.30 വരെ ആയിരിക്കും നമസ്‌കാര സമയം. നമസ്കാരം കഴിയുന്ന ഉടൻ പള്ളികൾ അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവരും വീടുകളിൽ തന്നെ നമസ്കാരം നിർവഹിക്കണം എന്ന് അധികൃതർ അറിയിച്ചു .
റമദാനിലെ അവസാനത്തെ 10 ദിവസമാണ് രാത്രി നമസ്‌കാരമായ ഖിയാമുല്‍ ലൈല്‍ നിര്‍വഹിക്കുന്നത്. . സാധാരണ ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നമസ്‌കാരം നീണ്ടു പോകാറുണ്ട്.