അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇയും. ഇന്ത്യയില്‍ കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള് വിമാനങ്ങള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവില്ല. ഏപ്രില്‍ 24 ശനിയാഴ്‌ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം . എമിറേറ്റ്‌സ് , ഫ്‌ളൈ ദുബൈ വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി.
യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ, ഇന്ത്യ ഇടത്താവളമായി വരുകയോ ചെയ്‌ത യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. കുവൈത്തിനും സൗദി അറേബ്യയ്‌ക്കും പിറകെ ഒമാനും കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.