ദുബൈ യുഎഇയില്‍ മാസ്‌ക്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കോവിഡ് വ്യാപണം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനം. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ചില പൊതുഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധനയിലാണ് ഇളവ് നല്‍കിയത്. എന്നാല്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രത്യക സ്ഥലങ്ങളില്‍ മാത്രമാണ് ഇളവ് ബാധകമാകുക. അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
മാസ്‌ക്ക് വേണ്ടത്ത സ്ഥലങ്ങള്‍,
-പൊതു സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍
-സ്വകാര്യ വാഹനത്തിതല്‍ കുടുംബാംഗങ്ങള്‍ യാത്രചെയ്യുമ്പോള്‍
-നീന്തല്‍ കുളത്തിലും ബീച്ചിലും
-സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, മെഡിക്കല്‍ സെന്റര്‍ ഓഫീസ് എന്നിവിടങ്ങളില്‍ തനിച്ചിരിക്കുമ്പോള്‍