യുഎഇയിൽ നഴ്സിംഗ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു. ഇതിനായുള്ള
സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. ആദ്യപടി എന്നോണം നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. 10,000 പേർക്ക് 5 വർഷത്തിനകം സ്കോളർഷിപ്പുകൾ നൽകും .സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും
നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം ബോണസ് നൽകുമെന്നും പ്രഖ്യാപനമുണ്ട് .നഴ്സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും.
സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന േതാതിൽ 5 വർഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം.ജോലി നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസംവരെ സാമ്പത്തിക സഹായമുണ്ട്∙ സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ് നൽകും