ഷെയ്ഖ് മഖ്തൂം ബിൻ മുഹമ്മദ് യുഎഇ ഉപപ്രധാനമന്ത്രി

0
34

ദുബായ്: ഷെയ്ഖ് മഖ്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ പുതിയ സാമ്പത്തികകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി നിയമിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം. ട്വിറ്ററിലൂടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് പുതിയ തീരുമാനം അറിയിച്ചത്.അടുത്ത അമ്പത് വർഷത്തേക്കുള്ള ഫെഡറൽ ഗവൺമെന്റിനായി പുതിയ പദ്ധതിയും ആവിഷ്കരിച്ചതായും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം അറിയിച്ചു.

മുൻ പദ്ധതിയായ എമിറേറ്റ്സ് വിഷൻ 2021 ന്റെ നേട്ടങ്ങൾ ഉൾക്കൊണ്ടായിരിക്കും പുതിയ പദ്ധതി ആവിഷ്കരിക്കുക. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എമിറേറ്റ്സ് വിഷൻ 2021 യിലൂടെ നേട്ടങ്ങൾ കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. മാറ്റത്തിനായുള്ള നമ്മുടെ ഉപകരണങ്ങൾ നവീകരിക്കേണ്ടതുണ്ടെന്നും നേട്ടങ്ങൾ ത്വരിതപ്പെടുത്താനും മുൻഗണനകൾ നിശ്ചയിക്കാനും പദ്ധതികളും ബജറ്റും തീരുമാനിക്കാനും സർക്കാരിന് പുതിയ പദ്ധതി ശാസ്ത്രം വേണമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.