ലോകത്ത് സുരക്ഷിതമായി രാത്രിയിൽ പുറത്തിറങ്ങാൻ സാധിക്കുന്ന രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്ത്

0
17

അബുദാബി: കാലങ്ങളിൽ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ. സര്‍വേയില്‍ പങ്കെടുത്ത 95% പേർ യുഎഇയെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ നോർവേ, 93% പേർ നേര്‍വേയെ അനുകൂലിച്ച് വോട്ട് ചെയ്തത്.
അതോടൊപ്പം ക്രമസമാധാന സൂചികയിൽ രണ്ടാം സ്ഥാനവും യുഎഇക്കാണ്.ഇതിൽ ഒരു പോയിൻ്റിൻറെ വിത്യാസത്തിലാണ് യുഎഇക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 93 പോയിന്‍റ് ആണ് യുഎഇക്ക് ലഭിച്ചത്. 94 പോയിന്റു നേടിയ നോർവേയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.രാജ്യത്തെ സുരക്ഷയും, നിയമവാഴ്ചയിലുള്ള വിശ്വാസത്തേയും കുറിച്ചാണ് സര്‍വേ നടത്തിയത്. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർആണ് റിപ്പോർട്ട് പുറത്ത് വിട്ടത്

ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി ഒക്ടോബറിൽ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയരുന്നു. സ്ത്രീകളുടെ സുരക്ഷ, സമാധാനം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു അവര്‍ സര്‍വേ നടത്തിയത്. അതിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് യുഎഇ ആയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് സിംഗപ്പൂർ ആണ്. ഈ വര്‍ഷത്തെ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത 10 നഗരങ്ങളുടെ പട്ടികയിൽ അബുദാബി, ദുബായ്, ഷാർജ എമിമേറ്റുകൾ സ്ഥാനം പിടിച്ചു.