ഓഗസ്റ്റ് 20 മുതൽ വാക്സിൻ എടുക്കാത്തവർക്ക് യു‌എഇ പൊതു സ്ഥലങ്ങളിൽ പ്രവേശനം നിയന്ത്രിക്കുന്നു

0
22

കൊറോണ  പ്രതിരോധ കുത്തിവയ്പ് നൽകിയവർക്ക് മാത്രമേ  പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ  തലസ്ഥാനമായ അബുദാബി പ്രഖ്യാപിച്ചു. കൂടുതൽ പേർ എത്രയുംപെട്ടെന്ന് പ്രതിരോധ വാക്സിൻ സ്വീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഉത്തരവ്. ഓഗസ്റ്റ് 20 മുതൽ അധികാരികൾ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, കായിക പ്രവർത്തനങ്ങൾ, മ്യൂസിയങ്ങൾ, ജിമ്മുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ തുടങ്ങും.സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഒഴികെ മറ്റൊന്നിലും പ്രവേശിക്കാൻ വാക്സിൻ എടുക്കാത്തവർക്ക് അനുവാാദം ഉണ്ടായിരിക്കില്ല. പൊതു പ്രവേശനം പരിമിതപ്പെടുത്തുന്ന  “ഗ്രീൻ പാസ്” സംവിധാനം അബുദാബി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു അതോടൊപ്പം കോവിഡ് ബാധിതര്ല്ല എന്ന്  തെളിയിക്കുന്നതാണ് ഇത്.