ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യം യുഎഇ താൽക്കാലികമായി റദ്ദാക്കി

0
26

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുന്ന യാത്രക്കാർക്കും കഴിഞ്ഞ രണ്ടാഴ്ചയിൽ ഇന്ത്യയിൽ താമസിച്ചവർക്കും “വിസ ഓൺ അറൈവൽ” സൗകര്യം ലഭ്യമാകില്ല എന്ന് ഇത്തിഹാദ് എയർവെയ്സ് അധികൃതർ വ്യക്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്. യുഎഇയിലേക്ക് പോകുന്ന യാത്രക്കാർ അത് വിമാനത്തിൽ കയറുന്നതിന് ആറ് മണിക്കൂർ മുൻപ് ഉള്ളതല്ലാത്ത കോവിഡ് നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് കൈവശം വയ്ക്കണം.

യുഎസ് വിസ, ഗ്രീൻ കാർഡുകൾ, യുകെ റസിഡന്റ് പെർമിറ്റുകൾ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ റസിഡന്റ് പെർമിറ്റുകൾ എന്നിവയുള്ള (കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും സാധുതയുള്ളതായിരിക്കണം ) ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തേക്ക് സാധുതയുള്ള എൻട്രി വിസ ലഭിക്കാൻ അനുമതിയുണ്ട്. ആവശ്യാനുസരണം ഇവർക്ക് ഇവൻറെ സമയപരിധി നീട്ടുകയും ചെയ്യാം.