വിദൂര ജോലികൾക്കായി റെസിഡൻസി വിസ നൽകാൻ യുഎഇ

0
25

പ്രവാസികൾക്ക് യുഎഇയിൽ താമസിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിൽ  ജോലി ചെയ്യാം. ഇത്തരം വിദൂര തൊഴിലാളികൾക്ക്  റസിഡൻസി പെർമിറ്റ് നൽകുമെന്ന് യുഎഇ  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിവരം  തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ്  അറിയിച്ചത്.

കോവിഡ് -19 പാൻഡെമിക് കാരണം ആളുകൾ വീട്ടിൽ നിന്ന് കൂടുതലായി ജോലി ചെയ്യുന്നതിനാലാണ് തീരുമാനം. ഇതിനായി ഒരു വർഷത്തെ വിസയാണ് അനുവദിക്കുക. ഇതുുവഴി ആളുകൾക്ക് സ്വയം സ്പോൺസർഷിപ്പിൽ വിദേശത്ത് നിന്ന് യുഎഇയിലേക്ക് പ്രവേശിക്കാനും  വിസ അനുബന്ധ നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തിക്കാനും അനുവദിക്കും.

“അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ നിലപാട് ഏകീകരിക്കുന്നതിനും  ഇവിടെ താമസിക്കുന്ന എല്ലാവർക്കും ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരം നൽകുന്നതിനും ഞങ്ങളുടെ ടീം രാവും പകലും കഠിനാധ്വാനം ചെയ്യുകയാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വിദൂര  ജോലി സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ നഗരങ്ങളിൽ താമസിക്കാൻ എല്ലാവർക്കും ഞങ്ങൾ അവസരം നൽകുകയാണെന്നും അദ്ദേഹംം വ്യക്തമാക്കി.