അബൂദാബി: യുഎഇയില്‍ അധ്യാപകര്‍ ക്ലാസ്സ മുറികളില്‍ ഫേസ് മാസ്‌ക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്നും കുട്ടികളില്‍ നിന്ന് ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്‌തംബര്‍ ആദ്യം മുതല്‍ യുഎഇയില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കും. വീണ്ടും ക്ലാസ്സ് മുറികളിലെത്തുന്ന കുട്ടികള്‍ സഹപാഠികളുമായി ഹസ്‌തദാനം നടത്തുകയോ അശ്രദ്ധമായി വസ്‌തുക്കളും മറ്റും കൈമാറരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ സൂക്ഷ്‌മത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതോടൊപ്പം ക്ലാസ്സ് മുറിയില്‍, ലാബില്‍, റിസോര്‍സ് റൂമുകളില്‍ കുട്ടികള്‍ തമ്മില്‍ ഒരുമീറ്റര്‍ അകലം പാലിച്ചിരിക്കണം. കുട്ടികളും അധ്യാപകരും ഉള്‍പ്പടെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും പാലിച്ചിരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് സ്‌കൂളിലുടനീളം പോസ്‌റ്ററുകള്‍ പതിപ്പിക്കാനും നിര്‍ദേശമുണ്ട്.
Home Middle East സ്‌കൂളില്‍ അധ്യാപകര്‍ മാസ്‌ക് ധരിക്കുകയും വിദ്യാര്‍ത്ഥികളില്‍ നിന്ന് 1മീറ്റര്‍ അകലം പാലിക്കുകയും വേണമെന്ന് യുഎഇ വിദ്യാഭ്യാസ...