യുപിയിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

0
29

ലഖ്നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെ’ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട് .ഇവർ യു.പിയിലെ പ്രധാന സ്ഥലങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായുമാണ്  പൊലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപച്ചത്. എന്നാൽ ഇരുവർക്കുമെതിരെ പോലീസ് കേസ് കെട്ടി ചമക്ക്യാണെന്ന് എന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു

കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുപിയില്‍ വെച്ച് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇവര്‍ എന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.