നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശ് അന്തരിച്ചു

0
24

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
56 വയസ്സായിരുന്നു.

ഡിസിസി ഓഫീസിലും വീട്ടിലും ഉള്ള പൊതുദർശനത്തിനു ശേഷം വൈകിട്ട് മൂന്ന് മണിക്കായിരിക്കും സംസ്കാരം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി പ്രകാശ് കെ.പി.സി.സി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.