തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത തിരിച്ചടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

0
34

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തിരിച്ചടി കനത്തതെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അപ്രതീക്ഷിത തോൽവിയാണ് യുഡിഎഫിന് നേരിടേണ്ടിവന്നത്. വരുന്ന 19 ന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലയിടത്തും ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി. എന്നാൽ
ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കട്ടി വെൽഫെയർ പാർടി സഖ്യം സംബന്ധിച്ച് പ്രതികരിച്ചില്ല