ചെന്നൈ: ബ്രിട്ടനിൽനിന്ന് ഡൽഹി വഴി ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കാരണമുള്ള രോഗബാധയാണോ എന്നറിയാൻ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗിയെ നിരീക്ഷണത്തിലാക്കി. അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വിഭാഗം അറിയിച്ചു.