തണുത്ത ബിയര്‍ ചോദിച്ചത് നല്‍കാന്‍ വൈകിയതിന് വിദേശമധ്യശാല ജീവനക്കാരനെ മര്‍ദിച്ച കേസില്‍ നടനും സംവിധായകനുമായി സൗബിന്‍ ഷാഹിറിനേയും സുഹൃത്തിനെയും വെറുതെ വിട്ടു
കൊച്ചി: തണുത്ത ബിയര്‍ ചോദിച്ചത് നല്‍കാന്‍ വൈകിയതിന് വിദേശമധ്യശാല ജീവനക്കാരനെ മര്‍ദിച്ച കേസില്‍ നടനും സംവിധായകനുമായി സൗബിന്‍ ഷാഹിറിനേയും സുഹൃത്ത് എറണാകുളം എസ് ആര്‍എം ഷഹിം എന്നിവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. 2010 നവംബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുല്ലശ്ശേരി കനാല്‍ റോഡിലുള്ള ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാന്‍ വേണുവിനോട് തണുത്ത ബിയര്‍ ആവശ്യപ്പെടുകയും ഇത് നല്‍കാന്‍ താമസിച്ചതില്‍ ക്ഷുഭിതരായി മര്‍ദിക്കുകയുമായിരുന്നു.
ബിവറേജ് ജീവനക്കാരനായ പൂണിത്തുറ സ്വദേശി ടി.വേണുവിനെ ഷാഹിം കുപ്പികൊണ്ട് തലക്കടിക്കുകയും സൗബിന്‍ ഷാഹിര്‍ അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ആരോപണം. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ തെളിവുകളുടെ അഭാവത്തോടെ നടനേയും കൂട്ടുപ്രതിയേയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.