കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ,
ഉക്രെയ്ൻ ആരോഗ്യ മന്ത്രാലയം കുവൈത്തിനെ
അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ യാത്രാ നിരോധിത ചുവപ്പുപട്ടികയിൽ ഉൾപ്പെടുത്തി. ഒരു ലക്ഷം ജനസംഖ്യയിൽ കൊറോണ വൈറസ് ബാധിച്ച കേസുകളുടെ എണ്ണം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്ന് അൽ-ഖബാസ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു.
ഉക്രെയ്ൻ ‘റെഡ്’ സോൺ രാജ്യങ്ങളുടെ എണ്ണം 80 ആയി ഉയർത്തി. കുവൈത്തിന് പുറമേ നമീബിയ, ബോട്സ്വാന, മോൾഡോവ, മലേഷ്യ, മാലിദ്വീപ്, ഈശ്വതിനി എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ‘റെഡ്’ സോൺ രാജ്യങ്ങൾ. അതേസമയം സുരിനാമിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
പോളണ്ട്, ഹംഗറി, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, യുഎസ്എ, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കരുത് എന്ന് ഉക്രേനിയൻ വിനോദ സഞ്ചാരികൾക്ക് രാജ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.