റഷ്യ യുക്രൈൻ യുദ്ധം അവശ്യസാധനങ്ങളുടെ വില കയറ്റത്തിനൊപ്പം അറബ് രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമം കാരണമാകുന്നതായി റിപ്പോർട്ടുകൾ. ഈജിപ്ത് 70 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്ന സബ്‌സിഡി ബ്രെഡ് പദ്ധതിയുടെ തുടർച്ച ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായാണ് മാധ്യമ വാർത്തകളിൽ പറയുന്നത്.”ഫിനാൻഷ്യൽ ടൈംസ്” വാർത്ത അനുസരിച്ച്, മാർച്ച് ആദ്യം മുതൽ മാവ് കടകളിൽ നിന്ന് അപ്രത്യക്ഷമായി, ലെബനനിൽ ബ്രെഡിന്റെ വില 70 ശതമാനം വർദ്ധിച്ചു. പ്രധാന സ്റ്റോറുകൾ അവശ്യ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുകയും, തുടർന്ന് അവ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായും ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. ഗോതമ്പ് ഇറക്കുമതിയുടെ 70 ശതമാനത്തിലധികം വരുന്നത് ഉക്രെയ്നിൽ നിന്നാണ് എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം
ഉക്രെയ്ൻ പ്രതിസന്ധിക്ക് മുമ്പുതന്നെ, ലെബനൻ സാമ്പത്തിക തകർച്ചയുടെ പിടിയിലായിരുന്നു, 2019 മുതൽ രാജ്യത്തിൻ കറൻസി മൂല്യത്തിന്റെ 90 ശതമാനത്തിലധികവും നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം ലെബനനിലെ സ്ഥിതി മറ്റേത് അറബ് രാജ്യത്തെക്കാളും അപകടകരമാണ്.
ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ധാന്യങ്ങളും സസ്യ എണ്ണകളും അറബ് മേഖലയിലുള്ള രാജ്യങ്ങളിൽ അത്യന്താപേക്ഷിതമാണ്, യുദ്ധം ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കയറ്റുമതിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഗോതമ്പ് വില ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ രണ്ടിരട്ടി ആക്കി . ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നത് സാമൂഹിക അസ്ഥിരത കളിലേക്കും വഴിവയ്ക്കും.
2007-2008 ലെ വരൾച്ച അരിയും ഗോതമ്പും ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചപ്പോൾ വരൾച്ച മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധിയും ഊർജ വിലക്കയറ്റവും ലോകത്തെ 40-ലധികം രാജ്യങ്ങളിൽ കലാപങ്ങൾക്ക് കാരണമായിരുന്നു