ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ കൊവിഡ് വാക്സിൻ എടുക്കണം

0
30

റിയാദ്: ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർ കോവിഡ് -19 വാക്സിനേഷൻ എടുക്കാൻ നിർദ്ദേശിച്ച് സൗദി അറേബ്യയിലെ ഹജ്ജ്’ ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബെന്റൻ. കോവിഡ് -19 അണുബാധ പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്നും ബെന്റൻ പറഞ്ഞു. ഉംറ അനുഷ്ഠാനങ്ങളിൽ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, പ്രായപരിധി പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ബാധകമാകും.
നിലവിലെ സാഹചര്യങ്ങളിലും ഉംറ തീർത്ഥാടനം സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെഹാട്ടി ആപ്ലിക്കേഷൻ വഴി കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യുകയും ഉംറ നടത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം രാജ്യത്ത് ഫിസർ-ബയോടെക് വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി അറേബ്യയുടെ ആരോഗ്യ അതോറിറ്റി അംഗീകാരം നൽകിയിരുന്നു, തുടർന്ന് രാജ്യത്തെ ആരോഗ്യമന്ത്രി തവ്ഫിക് അൽ റബിയ വാക്സിനേഷൻ എടുത്തിരുന്നു.