നിർമാണത്തിലിരുന്ന പാലം തകർന്നു, ആളപായമില്ല

0
22

കുവൈത്ത് സിറ്റി: സെവൻത് റിംഗ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു. നിയന്ത്രണംവിട്ട ട്രക്ക് പാലത്തിൽ കൂട്ടിയിടിച്ചതിനെത്തുടർന്നായിരുന്നു ഇത് . പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ശക്തിപ്പെടുത്താൻ ഉപയോഗിച്ച പ്രത്യേക ഇരുമ്പ് ബാറുകൾ ട്രക്ക് ഇടിച്ചതിനെ തുടർന്ന് തകർന്നതായി അധികൃതർ സ്ഥിരീകരിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തകർന്നുവീണ പാലത്തിൻറെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം റോഡ് ഗതാഗതത്തിനായി തുറന്നു നൽകിയതായി അധികൃതർ അറിയിച്ചു.