ലഖ്നൌ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഖ്നൌവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് രാജ്നാഥ് സിംഗ് നിലപാട് ഒരിക്കല് കൂടെ വ്യക്തമാക്കിയത്. രാമക്ഷേത്രം നിർമ്മാണം, ആര്‍ട്ടിക്കിള്‍ 370 മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ ബിജെപി നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്.
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2019 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരികയാണെങ്കില്‍ വിവാഹം, അനന്തരവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ മുതലായവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു നിയമത്തിന് കീഴിലാകും. മുസ്‍ലിം വ്യക്തിനിയമം പിന്തുടരുന്ന വിഭാഗങ്ങളിലെ നിയമ പരിഗണനകള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുന്നതോടെ ഇല്ലാതെയാകും.