ചാണക്യ തന്ത്രം എന്ന ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ എത്തി. ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന പെണ്‍വേഷമാണ് ചിത്രത്തിലെ ഒരു ശ്രദ്ധേയ ഘടകം. ഉണ്ണിമുകുന്ദന്റെ ഈ വേഷപ്പകര്‍ച്ചയുടെ പിന്നാമ്ബുറങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുഹമ്മദ് ഫൈസലാണ്. ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് പ്രദീപ് നായര്‍ ക്യാമറ ചലിപ്പിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്.