ജഹ്‌റ നാച്ചുറൽ റിസർവ് 2023 ഫെബ്രുവരി 28വരെ തുറന്നിരിക്കും

0
24

കുവൈത്ത് സിറ്റി: ജഹ്‌റ നാച്ചുറൽ റിസർവ് 2023 ഫെബ്രുവരി 28 വരെ തുറന്നിരിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു . എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് നിരവധി പേരാണ് ഇവിടം സന്ദർശിക്കുന്നത് .അഞ്ച് പേരടങ്ങുന്ന സംഘത്തിന് 10 കെഡിയാണ് പ്രവേശന ഫീസ്. ഓരോ അധിക വ്യക്തിക്കും 2 KD വീതം ഈടാക്കും. ഗ്രൂപ്പിൽ അഞ്ചിൽ താഴെ അംഗങ്ങളുണ്ടെങ്കിൽപ്പോലും ഫീസ് 10 KD ആയിരിക്കും.