ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷൻ ഇനി അയോധ്യ എന്ന് അറിയപ്പെടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2018 ലാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയത്. കൂടാതെ അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്നും പുനർനാമകരണം ചെയ്തിരുന്നു.
അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവന്‍ എന്നീ സ്ഥലങ്ങൾ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി ചില സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.