ഉത്തർപ്രദേശിൽ ഒരു മന്ത്രി കൂടി രാജി വെച്ചു

0
23

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി കൂടി രാജി വെച്ചു.ദാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇന്നലെ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യോഗിയുടെ ടീം വിടുന്ന രണ്ടാമത്തെ ഒ.ബി.സി നേതാവാണ് ചൗഹാൻ.

ഇന്ത്യയിലെ ഏറ്റവും നിർണായകമായ സംസ്ഥാനത്ത് വീണ്ടും ജനവിധി തേടുന്ന ബിജെപിക്ക് രാജി കനത്ത തിരിച്ചടിയാണ്. രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയാണ്.

‘അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. എന്നാൽ പിന്നോക്കക്കാർ, ദലിതർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് സർക്കാർ അടിച്ചമർത്തൽ നയമാണ് പുലർത്തിയത്.’ ഈ അവഗണനയിൽ വേദനിച്ച് രാജി വെക്കുന്നതായ് കത്തിൽ പറഞ്ഞു.