യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഇന്ന് ഇന്ത്യയിലെത്തും

0
28

യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ലോ​യ്ഡ് ജെ. ​ഓ​സ്റ്റി​ൻ മൂ​ന്നു ദി​വ​സ​ത്തെ ഇ​ന്ത്യാ സന്ദർശനത്തിനായി ഇ​ന്നെ​ത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും.ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ കാ​ബി​ന​റ്റ് അം​ഗ​മാ​ണു ജ​ന​റ​ൽ ലോ​യ്ഡ് ജെ. ​ഓ​സ്റ്റി​ൻ. ചൈ​ന​യു​ൾ​പ്പെ​ടെ നി​ര​വ​ധി സു​പ്ര​ധാ​ന വി​ഷ​​യങ്ങൾ ചർച്ചയാകും. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രു​മാ​യും ഓ​സ്റ്റി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇന്ന് വൈ​കു​ന്നേ​രമാണ് അദ്ദേഹം ഡ​ൽ​ഹി​യി​ലെത്തുക

ഇ​ന്ത്യ – അമേരിക്ക പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മുഖ്യലക്ഷ്യം.ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഓ​സ്റ്റി​ൻ ഇന്ത്യയിൽ എ​ത്തു​ന്ന​ത്.