ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിതീവ്രമാവുകയും മരണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിൽ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക.
ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടി ഇവിടേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു
ഇന്ത്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഓസ്ട്രേലിയ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
. അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച