രണ്ടാംഘട്ട കോവിഡ് വാക്സിനേഷനും സൗജന്യമാക്കിയേക്കും

0
30

​ഡൽ​ഹി: ആദ്യഘട്ടത്തിനു പുറമേ രണ്ടാംഘട്ട കോവിഡ് വാക്സിനും  സൗ​ജ​ന്യ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വാക്സിനേഷൻ്റെ അടുത്തഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് ആണ് കുത്തിവെപ്പ് നൽകുക.

അ​തേ​സ​മ​യം, കോ​വി​ഡ് വാ​ക്സി​ൻ സ്വ​കാ​ര്യ വി​പ​ണി​യി​ൽ ഉ​ട​ൻ ല​ഭ്യ​മാ​ക്കേ​ണ്ടെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. വ്യാ​ജ വാ​ക്സി​നു​ക​ൾ വ​രാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.