ഹിജറ വര്‍ഷാരംഭ അവധി ദിവസങ്ങളിലും കുവൈത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

0
22

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇസ്ലാമിക പുതുവര്‍ഷാരംഭ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. സാമൂഹിക പ്രതിരോധശേഷിയെന്ന ആര്‍ജിത ലക്ഷ്യത്തിലേക്കെത്തുന്നതിനുള്ള കഠിന ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും വൈകാതെ തന്നെ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ അപ്പോയിമെന്റുകള്‍ ലഭിച്ചവര്‍ക്ക്‌ സങ്കോചമേതുമില്ലാതെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക്‌ എത്താവുന്നതാണ്‌.