ശവസംസ്കാര വിഭാഗത്തിൽ പ്രവർത്തിക്കുന്ന 264 പ്രവാസി ജീവനക്കാർക്ക് വാക്സിൻ നൽകും

കുവൈത്ത് സിറ്റി: കുവൈത്ത് മുൻസിപ്പാലിറ്റിയിലെ ശവസംസ്കാരം വിഭാഗത്തിൽ പ്രവർത്തിക്കുന്ന  പ്രവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ തീരുമാനമായതായി  കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവ്ദി പ്രഖ്യാപിച്ചു. ശവശരീരങ്ങളുമായി നേരിട്ട് ഇടപെടേണ്ടതിനാൽ ആണിതെന്ന് അദ്ദേേഹം പറഞ്ഞു. സ്വദേശികളും പ്രവാസികളും ആയ 900 ജീവനക്കാരിൽ 264 ജീവനക്കാരുടെ പേരുകൾ മുൻസിപ്പാലിറ്റി നൽകിയിട്ടുണ്ട്,  കുഴി എടുക്കുന്നവർ സെമിത്തേരി സ്റ്റാഫ് എന്നിങ്ങനെയുള്ള ജീവനക്കാരുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയാണ് നൽകിയത്.

കരാറടിസ്ഥാനത്തിൽ മുൻസിപ്പാലിറ്റി കീഴിൽ ജോലി ചെയ്യുന്ന ക്ലീനർ മാരുടെ പട്ടികയും തയ്യാറാക്കുന്നതായാണ് വിവരം. 11,000 പേരുടെ വിവരങ്ങളടങ്ങിയ പട്ടികയാണ് തയ്യാറാക്കുന്നത്.