5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കുത്തിവയ്പ്പ് വ്യാഴാഴ്ച മുതൽ

0
22

കുവൈത്ത് സിറ്റി: 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വ്യാഴാഴ്ച മുതൽ കോവിഡ്  പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആരംഭിക്കുമെന്ന്ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച മുതൽ ആരോഗ്യമന്ത്രാലയത്തിൽ നിന്ന്  വാക്സിനേഷൻ തീയതിയും സമയവും സഹിതം കുട്ടികളുടെ കുടുംബങ്ങൾക്ക്  സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങും. ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്കുള്ള കുത്തിവെപ്പ് കുവൈറ്റ് മിഷ്‌റഫിലെ വാക്‌സിനേഷൻ സെന്ററിൽ മാത്രമായിരിക്കും.വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികൾക്കും കടുത്ത  ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും മുൻഗണന നൽകും