മന്ദഗതിയിൽ അല്ല മറിച്ച് ജാഗരൂകവും കാര്യക്ഷമമായുമാണ് വാക്സിനേഷൻ പുരോഗമിക്കുന്നതെന്ന് സർക്കാർ

0
27

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് -19 വാക്സിനേഷൻ മന്ദഗതിയിലാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം. രാജ്യത്ത് പുരോഗമിക്കുന്ന വാക്സിനേഷൻ പ്രക്രിയ നടപടിക്രമങ്ങൾ “ഏറ്റവും ജാഗ്രതയോടെയും കാര്യക്ഷമമായും” ആണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അവകാശപ്പെട്ടതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വരും നാളുകളിൽ വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അധികൃതർ പറഞ്ഞു.

രാജ്യത്തെ സ്വദേശികളുടെയും പൗരന്മാരുടെയും ആരോഗ്യസുരക്ഷ മുൻനിർത്തി, അന്തർ‌ദ്ദേശീയമായി അംഗീകരിച്ച മെഡിക്കൽ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമായാണ് വാക്സിനേഷൻ നടത്തുന്നത്. ഏറ്റവും ഉയർന്ന അളവിലുള്ള സുരക്ഷാ നടപടികൾ വാക്സിനേഷനിൽ ഉറപ്പാക്കുന്നതിൽ പിന്നോട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

സാങ്കേതികവും പ്രൊഫഷണലുമായി കുവൈത്ത് പിന്തുടരുന്നു ആരോഗ്യ മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച താരതമ്യമെന്നും, അന്താരാഷ്ട്ര മെഡിക്കൽ സ്ഥാപനങ്ങൾ അംഗീകരിക്കാത്ത പ്രതിരോധ കുത്തിവയ്പ്പുകൾ ഉപയോഗിച്ച രാജ്യങ്ങളുമായി നടത്തിയ ഇത്തരം താരതമ്യങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.