കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനിൽ വൻ വർധന,95500 പേർ രജിസ്റ്റർ ചെയ്തു.

0
25

കുവൈത്ത് സിറ്റി : രാജ്യത്തെ കൊറോണ വൈറസിനെതിരെ ഫൈസർ വാക്സിൻ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ് .മുൻകൂട്ടി അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണം ഇന്നലെ വരെ 95500 ആയി. വൈകാതെ
തന്നെ ഇത് ഒരു ലക്ഷം കവിയാൻ സാധ്യതയുണ്ട്.
ആദ്യ ഡോസ് വാക്സിൻ പ്രധാനമന്ത്രിക്ക് നൽകിയാണ് കുവൈറ്റ് വാക്സിനേഷൻ പ്രചാരണം ആരംഭിച്ചത്.നിരവധി മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും വ്യാഴാഴ്ച വാക്സിനേഷൻ എടുത്തു. വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും ഇതുവരെ അപ്രതീക്ഷിത പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പൊതുജനങ്ങൾക്കായി വാക്സിനേഷൻ ജോലികൾ അടുത്ത ഞായറാഴ്ച ആരംഭിക്കും, അതേസമയം, രാജ്യത്ത് എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ ഊന്നിപ്പറഞ്ഞു. എല്ലാ പൗരന്മാരോടും പ്രവാസികളോടും വാക്സിനേഷൻ എടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.